പറവൂർ: മൈലോ ഫൈബ്രോസിസ് എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇടപ്പള്ളി എളമക്കര പോണേക്കരയിൽ രാജ്ഭവനിൽ എം.ആർ. ധനേഷ് കുമാറാണ് (45) ചികിത്സ സഹായം തേടുന്നത്. രക്തത്തിലെ കോശങ്ങൾ ദ്രവിക്കുന്ന അപൂർവ രോഗമാണ് ധനേഷിനെ ബാധിച്ചിരിക്കുന്നത്. ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലും എറണാകുളം മെഡിക്കൽ സെന്ററിലുമായാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.
ദിവസവും വലിയൊരു തുക ചെലവ് വരുന്ന ചികിത്സ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് താങ്ങാവുന്നതിലേറെയാണ്. ദിവസവും രക്തം മാറ്റിവെച്ചാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇനിയും ഈ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത് ജീവൻ അപകടത്തിലാക്കും.
മൂലകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇതിന് പ്രതിവിധിയായി ഡോക്ടർമാർ പറയുന്നത്. 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂലകോശം നൽകുന്നതിന് അടുത്ത ബന്ധുക്കൾ തയാറായിട്ടുണ്ട്. അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ഡോക്ടർമാരായ നീരജ സിദ്ധാർഥ്, മനോജ് ഉണ്ണി എന്നിവരാണ് ധനേഷ് കുമാറിനെ ചികിത്സിക്കുന്നത്. ചികിത്സാർഥം ഭാര്യയുടെ പേരിൽ ഫെഡറൽ ബാങ്കിെൻറ വൈറ്റില ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14100100106105. ഐ.എഫ്.എസ് കോഡ്: FDRL 0001410. ഗൂഗിൾ പേ നമ്പർ: 9526034440. ഫോൺ: 95260 34440.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.