പറവൂർ: പറവൂരിെൻറ ചരിത്രത്തിന് സാക്ഷിയായി നഗരമധ്യത്തിൽ പതിറ്റാണ്ടുകളായി നിലകൊണ്ടിരുന്ന നമ്പൂരിയച്ചൻ ആൽ നിലംപൊത്തിയിട്ട് ഞായറാഴ്ച ഒരു വർഷം. ഇതിനിടെ കോടതി കയറിയെങ്കിലും ആൽനിന്ന തറയിൽ പുതിയ ആൽ നടുകയും ആരാധന തുടരുകയും ചെയ്യുന്നു. തലമുറകൾ കണ്ടും കേട്ടും പഴകിയ ആൽമരം ജീർണാവസ്ഥയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിന് ഉച്ചക്കാണ് കടപുഴകിയത്. പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായിരുന്ന 32 ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ. നമ്പൂതിരി ഗ്രാമമായിരുന്ന അക്കാലത്തെ പറവൂരിെൻറ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് റോഡരികിലെ ആൽത്തറയും ആൽമരവും. നിരവധി സമ്മേളനങ്ങൾക്കും സമരങ്ങൾക്കും വേദിയായിട്ടുണ്ട് ആൽത്തറ പരിസരം. ഇന്നും പല ജാഥകളുടെയും സ്വീകരണ യോഗങ്ങളുടെയും താവളം ആൽത്തറയാണ്.
ആൽ മറിഞ്ഞുവീണശേഷം ആൽത്തറയുടെ സംരക്ഷണം നടത്തി വരുന്ന ട്രസ്റ്റ് ചില താൽക്കാലിക നിർമിതികൾ നടത്തിയത് കൈയേറ്റമാണെന്ന് പരാതി ഉയർന്നപ്പോൾ നഗരസഭ തടഞ്ഞു. പിന്നീട് പരാതിയുമായി ചിലർ കലക്ടറെ സമീപിച്ചു.
എ.ഡി.എം സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ കഴിഞ്ഞ സെപ്റ്റംബറിൽ കലക്ടർ ഉത്തരവിട്ടു.
ഇതിനെതിരെ ട്രസ്റ്റും ചില വ്യക്തികളും ഹൈകോടതിയെ സമീപിച്ച് കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.