പറവൂർ: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾക്കിടെ പെയ്ത കനത്തമഴയിൽ പട്ടണം കവലയിൽ വെള്ളം ഒഴുക്കിവിടുന്ന പൈപ്പിൽ ചളിനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. ഇത് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാക്കി. പ്രദേശത്തെ പ്രധാന തോട്ടിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ പൈപ്പിലൂടെയാണ് റോഡിന്റെ മറുഭാഗത്തേക്ക് എത്തിച്ച് ഒഴുക്കിവിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. പൈപ്പ് അടഞ്ഞതോടെ വെള്ളക്കെട്ട് രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചു.
വാർഡ് അംഗം വാസന്തി പുഷ്പൻ വിഷയം ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകര വെസ്റ്റ് മേഖല കമ്മിറ്റി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് നേതാക്കളായ കെ.എസ്. പാർഥൻ, എം.കെ. ഷിയാസ്, എം.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് പ്രവർത്തകരുടെ സഹായത്തോടെ പൈപ്പിന്റെ അടഞ്ഞുപോയ ഭാഗം തുറന്നു. ദേശീയപാതയുടെ നിർമാണങ്ങൾക്ക് തടസ്സമില്ലാത്തവിധം വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് മറ്റൊരു വഴി ഒരുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.