പറവൂർ: കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത കാറ്റിലും മഴയിലും പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ വ്യാപക കൃഷിനാശം. ഏത്തവാഴ കൃഷിക്കാണ് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചത്. തേലത്തുരുത്ത്, ചെറുകടപ്പുറം, കോഴി തുരുത്ത്, എളന്തിക്കര ഭാഗങ്ങളിലാണ് നാശമേറെയും. മിക്ക കർഷകരും ബാങ്ക് ലോൺ എടുത്ത് കൃഷി ചെയ്തവരാണ്. പകുതി മൂപ്പായ ഏത്തവാഴകളാണ് അധികവും ഒടിഞ്ഞിട്ടുള്ളത്. വാഴത്തോട്ടങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ അവശേഷിക്കുന്ന വാഴകൾ പഴുത്ത് പോകാനും സാധ്യതയുണ്ട്. തേലത്തുരുത്തിൽ ഡോ. ബി.ആർ. അംബേദ്കർ സ്വയം സഹായ സംഘം നടത്തിയ ഏത്തവാഴ കൃഷിയിലെ നൂറിലേറെ വാഴകൾ കാറ്റിൽ ഒടിഞ്ഞ് വീണിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തവർക്കും തിരിച്ചടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.