പറവൂർ: ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ നിലവിലെ റോഡിലെ ഗതാഗതം അനുദിനം വഷളാകുന്നു. തകർച്ചയിലായ റോഡിൽ പല ഭാഗത്തും വഴിവിളക്കുകൾ കണ്ണടച്ചതും ദുരിതം ഇരട്ടിയാക്കുന്നു.
പരാതി കേൾക്കാൻപോലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അധികൃതരും തയാറാവുന്നില്ലെന്നാണ് ജനപ്രതിനിധികളും പറയുന്നത്. മൂത്തകുന്നം മുതൽ വരാപ്പുഴ വരെ റോഡിൽ പല ഭാഗത്തും ചളിയും കുഴിയും നിറഞ്ഞ് അപകട കെണിയൊരുക്കിയിരിക്കുകയാണ്. വഴിക്കുളങ്ങര മുതൽ ഘണ്ടാകർണൻ വെളി വരെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകളായി. അപകടം പതിവായ ഇവിടെ രാത്രിയാത്ര ദുഷ്കരമാണ്. മഴയുള്ളപ്പോൾ അതിഗുരുതരവും. നിത്യവും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ടെങ്കിലും അധികൃതർ നിസ്സംഗത തുടരുകയാണ്.
ദേശീയപാത പ്രോജക്ട് ഓഫിസറും എൻ.എച്ച് 66 നിർമാണ ചുമതലയുള്ള ഓറിയന്റൽ കമ്പനിയും തമ്മിലെ ധാരണ പ്രകാരം പുതിയ എൻ.എച്ച് നിർമാണം തീരുന്നത് വരെ നിലവിലെ റോഡിന്റെ പരിപാലനം ഓറിയന്റൽ കമ്പനിക്കാണെന്ന് പറയുന്നു. എൻ.എച്ച്.എ.ഐ അധികാരികളും ഓറിയന്റൽ കമ്പനിയും നടത്തുന്ന ‘നാടകം’ അവസാനിപ്പിച്ച് നിലവിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.