പറവൂർ: അന്ധനായ ലോട്ടറി വിൽപനക്കാരെൻറ കൈയിൽനിന്ന് 52 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. പെരുമ്പടന്ന കളത്തിപ്പറമ്പ് രാമചന്ദ്രെൻറ പക്കൽനിന്ന് ടിക്കറ്റുകൾ വടക്കേക്കര തുരുത്തിപ്പുറം മാർക്കറ്റിൽെവച്ചാണ് കവർന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
രാമചന്ദ്രനും ഭാര്യയും ഏറെക്കാലമായി ലോട്ടറി വിൽപനക്കാരാണ്. രണ്ടു പേർക്കും കാഴ്ചശക്തിയില്ല. രാമചന്ദ്രെൻറ വശം 52 കാരുണ്യ ലോട്ടറി ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. ടിക്കറ്റ് എടുക്കാനെന്ന വ്യാജേന അടുത്തെത്തിയയാള് നല്ല നമ്പർ തിരഞ്ഞെടുക്കാനെന്നുപറഞ്ഞ് മുഴുവൻ ടിക്കറ്റുകളും വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു.
പെരുമ്പടന്ന പാടത്തിനും പ്രഭൂസ് തിയറ്ററിനും സമീപത്താണ് നേരത്തേ ടിക്കറ്റ് വിൽപന നടത്തിയിരുന്നത്. അടുത്തിടെയാണ് തുരുത്തിപ്പുറത്ത് ലോട്ടറി വിൽപനക്ക് ഈ ദമ്പതികൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.