പറവൂർ: മധ്യകേരള ബോട്ട് റേസ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് മുസ്രിസ് ബോട്ട് റേസ് ക്ലബ് സംഘടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസ്രിസ് ജലോത്സവത്തിൽ താണിയനും മടപ്ലാതുരുത്തും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബിന്റെ താണിയൻ പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ സെന്റ് സെബാസ്റ്റ്യൻ ഒന്നാമനെ പരാജയപ്പെടുത്തി ബി ഗ്രേഡ് ഫൈനലിൽ മടപ്ലാതുരുത്ത് ബോട്ട് ക്ലബിന്റെ മടപ്ലാതുരുത്ത് ജി.ബി.സി ഗോതുരുത്തിന്റെ ഗോതുരുത്ത് വള്ളത്തെ തോൽപിച്ചു.
ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. മുസ്രിസ് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ തുഴ കൈമാറി. ഫാ. ഷിജു കല്ലറയ്ക്കൽ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിത സ്റ്റാലിൻ, പഞ്ചായത്ത് അംഗങ്ങളായ പി.ജി. വിപിൻ, ജോമി ജോസി, കെ.ടി. ഗ്ലിറ്റർ, ക്ലബ് സെക്രട്ടറി കെ.എം. അഭിലാഷ്, പീറ്റർ പാറയ്ക്കൽ എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.