കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

പ​റ​വൂ​ർ: കെ.​എ​സ്.​ഇ.​ബി വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡ് അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ, വ​കു​പ്പ് മ​ന്ത്രി, കെ.​എ​സ്.​ഇ.​ബി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം ഐ​ക​ക​ണ്​​ഠ്യ​ന തീ​രു​മാ​നി​ച്ചു.

മ​ട്ടാ​ഞ്ചേ​രി ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള എ​ട​വ​ന​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ സെ​ക്ഷ​ൻ വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​റ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ മൂ​ത്ത​കു​ന്നം സെ​ക്ഷ​നി​ൽ ല​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കെ.​എ​സ്.​ഇ.​ബി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. എ​ട​വ​ന​ക്കാ​ട് ഡി​വി​ഷ​നി​ലേ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​തെ നി​ല​വി​ൽ പ​റ​വൂ​ർ ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള വ​ട​ക്കേ​ക്ക​ര സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നു​ള്ള ആ​ലോ​ച​ന​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ ഓ​ഫി​സ് ഇ​ല്ലാ​താ​യാ​ൽ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​കും. ദേ​ശീ​യ​പാ​ത 66 യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മൂ​ത്ത​കു​ന്നം മേ​ഖ​ല​യി​ൽ വ​ലി​യ വി​ക​സ​ന സാ​ധ്യ​ത​ക്ക് വ​ഴി തു​റ​ക്കാ​നി​ട​യു​ണ്ട്. താ​മ​സ​ക്കാ​രും വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്. ഇ​തെ​ല്ലാം മു​ൻ​കൂ​ട്ടി ക​ണ്ട് വൈ​ദ്യു​തി വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ വ​ട​ക്കേ​ക്ക​ര സ​ബ് സ്റ്റേ​ഷ​ൻ അ​പ്ഗ്രേ​ഡ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.

വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ ഇ​ല്ലാ​താ​യാ​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം വി​ത​ര​ണ രം​ഗം താ​ളം തെ​റ്റു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശാ​ന്തി​നി ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണ​മെ​ന്നും വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ നി​ല​നി​ർ​ത്ത​ണ​മെ​ന്നും സി.​പി.​എം ചി​റ്റാ​റ്റു​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Protest against the move to abolish the KSEB Vadakekara section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.