പറവൂർ: ഓൺലൈനായി ചേരാൻ നിശ്ചയിച്ച നഗരസഭ കൗൺസിൽ യോഗത്തിന് പ്രതിപക്ഷ കൗൺസിലർമാർക്ക് ലിങ്ക് അയക്കാത്തതുമൂലം കൗൺസിൽ യോഗം മുടങ്ങി. തിങ്കളാഴ്ച രാവിലെ 11നാണ് കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്. അര മണിക്കൂർ കഴിഞ്ഞിട്ടും ഓൺലൈനിൽ പങ്കെടുക്കാനുള്ള ലിങ്ക് ലഭിക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭയിൽ നേരിട്ടെത്തി കൗൺസിൽ ഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിഥി തൊഴിലാളിയെ ചെയർമാൻ മർദിച്ച സംഭവവും കോവിഡ് എഫ്.എൽ.ടി.സി തുടങ്ങാൻ വൈകുന്ന വിഷയവും മറച്ചുവെക്കാൻ കൗൺസിൽ യോഗം ചെയർമാൻ ബോധപൂർവം അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാർലമെൻറും നിയമസഭയും നേരിട്ട് ചേരുന്ന സാഹചര്യത്തിൽ കൗൺസിൽ യോഗം നേരിട്ട് ചേരണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഓൺലൈനായി കൗൺസിൽ ചേരുന്നതിലുള്ള സാങ്കേതിക പിഴവുകൾ പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ ഇനിയുള്ള കൗൺസിൽ യോഗം നേരിട്ടു കൂടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി. ഇതിനെ തുടർന്ന് ചൊവ്വാഴ്ച 11ന് കൗൺസിൽ ഹാളിൽ യോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.