പറവൂര്‍: ചലച്ചിത്ര വികസന കോര്പറേഷന് കീഴിലുള്ള പറവൂര്‍ കൈരളി-ശ്രീ തിയറ്റര്‍ ഇനി ഭിന്നശേഷി സൗഹൃദമാകും. ചിറ്റാറ്റുകര സ്വദേശി ശ്രീലാലിന്റെ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇടപെട്ടതോടെയാണ് കൈരളി-ശ്രീ തിയറ്റര്‍ ഭിന്നശേഷി സൗഹൃദമാകുന്നത്. തിയേറ്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നും റാമ്പ് നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ സിനിമ കാണാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീലാല്‍ പ്രതിപക്ഷ നേതാവിന് പരാതി നല്‍കിയത്. പരാതി ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍. കരുണിനും തിയേറ്റര്‍ മാനേജര്‍ക്കും കൈമാറി. ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്ന് ചെയര്മാന് പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരാതിയിലെ രണ്ട് ആവശ്യങ്ങളും പരിഹരിച്ചതായി തിയറ്റര്‍ മാനേജര്‍ പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിക്കുകയായിരുന്നു. വിഷയം അടിയന്തിരമായി പരിഹരിച്ചതിന് ചലച്ചിത്ര വികസന കോർപറേഷന് ചെയര്മാന് ഷാജി എന്‍. കരുണിനെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് നന്ദി അറിയിക്കുകയുംചെയ്തു.
സംസ്ഥാനത്ത് ആദ്യമായി ബാങ്കുകളും എ.ടി.എമ്മുകളും ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പുകള്‍ നിര്‍മിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലും വി.ഡി. സതീശന്റെ നിയമസഭയിലെ ഇടപെടലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.