പറവൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിൽ; സി.പി.ഐ ഭരണസമിതി അംഗം രാജിവെക്കുന്നു

പറവൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിൽ; സി.പി.ഐ ഭരണസമിതി അംഗം രാജിവെക്കുന്നു

പ​റ​വൂ​ർ: പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​വും സി.​പി.​ഐ ടൗ​ൺ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ബി. ച​ന്ദ്ര​ബോ​സ് പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​താ​യി സൂ​ച​ന.

പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജി​ക്ക് കാ​ര​ണ​മ​ത്രേ. ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി കാ​ണി​ച്ചു​ള്ള ക​ത്ത് ര​ണ്ടാ​ഴ്ച മു​മ്പ് ചേ​ർ​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ച​ന്ദ്ര​ബോ​സി​ന് കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം.

ഇ​തേ തു​ട​ർ​ന്നാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ത്വ​വും രാ​ജി​വെ​ക്കു​ന്ന​ത്. ബാ​ങ്കി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പും വി​ജി​ല​ൻ​സും ന​ട​ത്തി വ​രു​ന്ന അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​മാ​യ ഒ​രാ​ൾ പാ​ർ​ട്ടി വി​ടു​ന്ന​ത് നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ജി​ല​ൻ​സ് കേ​സി​ൽ ഒ​രു തെ​റ്റും ചെ​യ്യാ​ത്ത താ​ൻ പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​യി​ലി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്നും ഭ​യ​പ്പെ​ടു​ന്ന​താ​യി ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ച​ന്ദ്ര ബോ​സ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​താ​യി അ​റി​യു​ന്നു.

മാ​ത്ര​മ​ല്ല ബാ​ങ്കി​ന്‍റെ സ്റ്റോ​ർ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രി​ക്കെ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളു​ടെ സി​റ്റി​ങ്​ ഫീ​സ് എ​ഴു​തി​യെ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച് ച​ന്ദ്ര​ബോ​സ് ഉ​ൾ​പ്പെ​ടെ നി​ല​വി​ലെ ഒ​മ്പ​തോ​ളം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

ഓ​രോ​രു​ത്ത​രും അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി​യ ല​ക്ഷ​ങ്ങ​ൾ ബാ​ങ്കി​ലേ​ക്ക് തി​രി​ച്ച​ട​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്. ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി എ​തി​രു നി​ന്നെ​ന്നും ഇ​യാ​ൾ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത കാ​ല​ത്താ​ണ് ച​ന്ദ്ര​ബോ​സ് സി.​പി.​ഐ​യി​ൽ ചേ​ർ​ന്ന​ത്. പാ​ർ​ട്ടി​യി​ൽ വ​ന്ന് അ​ധി​ക​കാ​ലം ആ​കും മു​മ്പേ ബാ​ങ്കി​ന്‍റെ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ച​തി​ൽ അ​ണി​ക​ൾ​ക്കി​ട​യി​ൽ അ​ക്കാ​ല​ത്ത് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. എ​ട്ടു​മാ​സം മാ​ത്ര​മാ​ണ് ഇ​നി ഭ​ര​ണ​സ​മി​തി​ക്ക് ബാ​ക്കി​യു​ള്ള​ത്.

അ​ടു​ത്ത കാ​ല​ത്ത് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലു​ണ്ടാ​യ സി.​പി.​എം-​സി.​പി.​ഐ ത​ർ​ക്ക​ത്തി​ൽ സി.​പി.​ഐ​ക്കാ​ര​നാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രെ സി.​പി.​എ​മ്മു​കാ​ർ​ക്കൊ​പ്പം നി​ന്ന് തെ​റ്റാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ൽ ച​ന്ദ്ര​ബോ​സി​നെ​തി​രെ പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷം ശ​ക്ത​മാ​ണ്. അ​ഴി​മ​തി അ​രോ​പ​ണ​ങ്ങ​ളി​ലും അ​തി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും​പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​യ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്ക് ച​ന്ദ്ര​ബോ​സി​ന്‍റെ നീ​ക്കം ത​ല​വേ​ദ​ന​യാ​യി.

Tags:    
News Summary - Paravur Cooperative Bank Irregularities Vigilance Investigation In Final Stage; CPI executive committee member resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.