വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടും–പറവൂർ സഹകരണ ബാങ്ക്

പ​റ​വൂ​ർ: പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ ഭ​ര​ണ​സ​മി​തി. ബാ​ങ്കി​ന്റെ​യും അം​ഗ​ങ്ങ​ളു​ടെ​യും ഇ​ട​പാ​ടു​കാ​രു​ടെ​യും താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ര​ണ്ട് ഇ​ട​പാ​ടു​ക​ളി​ൽ സാ​ങ്കേ​തി​ക പി​ശ​ക് മൂ​ലം ഉ​ണ്ടാ​യ വീ​ഴ്ച​ക​ളാ​ണ് കേ​സി​ന് കാ​ര​ണ​മാ​യ​ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചു​മ​ത്തി​യ ഭീ​മ​മാ​യ നി​കു​തി ഡി​മാ​ൻ​റു​ക​ൾ ഒ​ഴി​വാ​ക്കി കി​ട്ടു​ന്ന​തി​നും അ​പേ​ക്ഷ​ക​ളും അ​പ്പീ​ലു​ക​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​ണ് പ്ര​ത്യേ​ക അ​ഭി​ഭാ​ഷ​ക ഓ​ഫീ​സി​ന്‍റെ സേ​വ​നം ബാ​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. 2021ൽ ​ആ​ദാ​യ​നി​കു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി വി​ധി വ​രു​ന്ന​തു​വ​രെ അ​ഭി​ഭാ​ഷ​ക​ന്‍റെ സേ​വ​ന​ത്തി​ന് പ്ര​തി​വ​ർ​ഷം ഫീ​സ് നി​ശ്ച​യി​ച്ചാ​ണ് ബാ​ങ്ക് ന​ൽ​കി​യി​രു​ന്ന​ത്. ഈ ​സേ​വ​നം ല​ഭ്യ​മാ​യ​തി​നാ​ൽ വ​ലി​യ തു​ക നി​കു​തി ഇ​ള​വാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​രു വാ​യ്പ​ക്കാ​രി​യു​ടെ കി​ട​പ്പാ​ടം ജ​പ്തി​യി​ലേ​ക്ക് പോ​കു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്കു​ന്ന​തി​ന്, വാ​യ്പാ കു​ടി​ശ്ശി​ക​യി​ലേ​ക്ക് നി​ശ്ചി​ത തു​ക അ​ട​പ്പി​ച്ച്​ വാ​യ്പ പു​തു​ക്കി ന​ൽ​കി​യി​രു​ന്നു. വാ​യ്പ​ക്ക് ന​ൽ​കി​യ ഈ​ട് വ​സ്തു​വി​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സി​വി​ൽ കേ​സി​ലെ വി​ധി ബാ​ങ്കി​ന് വ​സ്തു​വി​ലു​ള്ള ചാ​ർ​ജി​നെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കു​ന്ന​ത​ല്ല. 2007 മു​ത​ൽ ഇ​തേ വ​സ്തു ഈ​ട് വെ​ച്ച് ബാ​ങ്കി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി വാ​യ്പ എ​ടു​ത്തു​വ​രു​ന്ന​തി​നാ​ലും മു​ൻ വാ​യ്പ​ക​ളു​ടെ ഒ​ഴി​മു​റി വെ​യ്ക്കാ​തെ തു​ട​ർ​ച്ച പ​ണ​യം ന​ട​ത്തി​വ​രു​ന്ന​തി​നാ​ലും ഈ​ട് വ​സ്തു​വി​ന്മേ​ൽ ബാ​ങ്കി​നു​ള്ള ചാ​ർ​ജ് പ്രാ​ഥ​മി​ക​വും സു​ര​ക്ഷി​ത​വു​മാ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക കേ​സും ബാ​ങ്ക് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ സം​ബ​ന്ധി​ച്ച്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ സാ​ങ്കേ​തി​ക​മാ​യ എ​ന്തെ​ങ്കി​ലും പോ​രാ​യ്മ​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തും നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ച്ച്​ മു​ന്നോ​ട്ട് പോ​കും.

രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ ബാ​ങ്കി​നെ​തി​രെ ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ൾ സ​ഹ​കാ​രി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​മെ​ന്നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Paravur Cooperative Bank to face vigilance probe legally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.