മുനമ്പം: ജാമ്യത്തിൽ ഇറങ്ങി അതിജീവിതയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു. മുനമ്പത്ത് കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത പോക്സോ കേസ് പ്രതി മുനമ്പം കാവാലംകുഴി വീട്ടിൽ ആൻറണി പീറ്ററാണ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം അതേ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് നൽകി ജാമ്യം റദ്ദാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ എ.എൽ. യേശുദാസിന്റെ നിർദേശപ്രകാരം എസ്.ഐ കെ. എസ്. ശ്യാംകുമാർ, രാജീവ്, എ.എസ്.ഐ രശ്മി, എസ്.സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.