തകർന്ന ഇളന്തിക്കര മണൽ ബണ്ട് നിർമാണം പുനരാരംഭിച്ചപ്പോൾ

ഇളന്തിക്കര മണൽ ബണ്ട് പുനർനിർമാണം ആരംഭിച്ചു

പറവൂർ: ശക്തമായ മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തകർന്ന ഇളന്തിക്കരയിലെ മണൽ ബണ്ട് നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ മാസം 12ന് പുലർച്ച രണ്ടോടെ ശക്തമായ ഒഴുക്കിൽ ബണ്ട് പൊട്ടിത്തകരുകയായിരുന്നു. രണ്ടാഴ്ചയിലധികം വൈകിയാണ് നിർമാണം പുനരാരംഭിച്ചത്.

പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറി ശുദ്ധജല വിതരണവും കൃഷി നാശവും സംഭവിക്കാതിരിക്കാനാണ് ഇളന്തിക്കര - കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് വർഷംതോറും താൽക്കാലിക മണൽ ബണ്ട് നിർമിക്കുന്നത്.മേജർ ഇറിഗേഷൻ വകുപ്പ് 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ബണ്ടാണ് പൊട്ടിയത്. ബണ്ട് ഉയർത്തി ബലപ്പെടുത്തുന്ന പണികൾ ശേഷിക്കവേയാണ് തകർന്നത്.

ആലപ്പുഴയിൽനിന്ന് എത്തിച്ച ഇറിഗേഷൻ വകുപ്പിന്‍റെ ഡ്രഡ്ജർ ഉപയോഗിച്ച്‌ ഒരു മാസം കൊണ്ടാണ് ബണ്ട് നിർമിച്ചത്. പുനർനിർമാണം വൈകുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഡ്രഡ്ജറിന്‍റെ ചില അറ്റകുറ്റപ്പണി മൂലമാണ് വൈകാൻ ഇടയായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.നവംബർ 15നകം പൂർത്തിയാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡിസംബർ ഒന്നിനേ ബണ്ട് നിർമാണം ആരംഭിക്കാൻ കഴിഞ്ഞുള്ളൂ. 12 ദിവസത്തിനുശേഷം തകരുകയും ചെയ്തു.

Tags:    
News Summary - Reconstruction of Ilanthikara sand bund has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.