പറവൂർ: തിരക്കേറിയ പറവൂർ-ആലുവ റോഡിലെ വെടിമറ കവലയിലെ കൂറ്റൻ തണൽമരം അപകട ഭീഷണി ഉയർത്തുന്നു. മരത്തിന്റെ രണ്ടു ശാഖകളിൽ റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന ഭാഗം ഭാരം താങ്ങാനാകാതെ മറിഞ്ഞുവീണാൽ അപകടത്തിന് കാരണമാകും.
50 വർഷമെങ്കിലും പഴക്കമുള്ള ഈ മരത്തിൽ ഭാരവാഹനങ്ങൾ തട്ടി ഒരു ഭാഗം ദ്രവിച്ച നിലയിലാണ്. മരത്തിനോട് ചേർന്ന് ബസ് കാത്തു നിൽപ് കേന്ദ്രമുണ്ട്. സമീപത്ത് പള്ളിയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. അപകടം ഉണ്ടാകാനുള്ള സാധ്യത അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം പുല്ലംകുളത്ത് റോഡരികിൽ നിന്ന മരം മറിഞ്ഞ് സ്കൂട്ടറിൽ വീണ് ഒരു കുട്ടിയടക്കം രണ്ടുപേർ മരിച്ചിരുന്നു. മരത്തിന്റെ ഭാഗങ്ങൾ വെട്ടിമാറ്റണമെന്ന് സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ടി.എം. ഷേഖ് പരീത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.