പറവൂർ: സ്ഥലമുണ്ട്, പണമുണ്ട് എങ്കിലും തർക്കം കോടതി കയറിയതോടെ പറവൂരിൽ കോടതി സമുച്ചയവും സബ്ട്രഷറിയും അനിശ്ചിതത്വത്തിലായി. പറവൂരിൽ കോടതി സമുച്ചയം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. 2012ൽ ഹൈേകാടതിയും പുതിയ കെട്ടിടം നിർമിക്കണമെന്ന് നിർേദശിച്ചിരുന്നു. നിലവിലെ മജിസ്ട്രേറ്റ് കോടതി പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച് നീക്കി ബഹുനില കെട്ടിടവും ജുഡീഷ്യൽ ക്വാർട്ടേഴ്സും നിർമിക്കാനായിരുന്നു നിർേദശം. എന്നാൽ, കോടതി സ്ഥിതി ചെയ്യുന്ന ആറര ഏക്കറോളം വരുന്ന കച്ചേരി മൈതാനി റവന്യൂ വകുപ്പിേൻറതാണെന്ന വാദം നടപടികൾക്ക് തടസ്സമായി.
2017ൽ 50 സെൻറ് കോടതി നിർമാണത്തിന് റവന്യൂ വകുപ്പ് വിട്ടുനൽകിയെങ്കിലും നടപടിക്രമങ്ങൾ വൈകി. ഇതിനിെട 50 സെൻറിൽ സൗകര്യമുള്ള കെട്ടിടം നിർമിക്കാൻ കഴിയില്ലെന്ന വാദവുമായി ബാർ അസോസിയേഷനും രംഗത്തുവന്നു. സബ്ട്രഷറി നിർമാണത്തിന് റവന്യൂ വകുപ്പ് വിട്ടുനൽകിയ സ്ഥലവും കോടതി സമുച്ചയ നിർമാണത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ചില അഭിഭാഷകർ ഹൈേകാടതിയെ സമീപിച്ചു.ഇതോടെ നിർമാണം തുടങ്ങിയ സബ്ട്രഷറിയുടെ കാര്യവും അവതാളത്തിലായി. ട്രഷറി നിർമാണത്തിന് 15 സെൻറും ഫണ്ടും 12 വർഷം മുമ്പാണ് സർക്കാർ അനുവദിച്ചത്. നിർേദശിച്ച സ്ഥലത്തുതന്നെ സബ്ട്രഷറി നിർമിക്കണമെന്ന ആവശ്യവുമായി പെൻഷൻകാരുടെ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ അസൗകര്യങ്ങളും സ്ഥലപരിമിതിയും കാരണം പറവൂരിൽ പരിഗണിച്ചിരുന്ന കുടുംബകോടതിയും പോക്സോ കോടതിയും നഷ്ടപ്പെട്ടു. കുടുംബകോടതി സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.