പറവൂർ: വൺവേ തെറ്റിച്ച് ബസ് സ്റ്റാൻഡിൽ പ്രവേശിച്ച സ്വകാര്യബസ് കയറി യുവതിയുടെ കാലിന് ഗുരുതര പരിക്കേറ്റു. മന്നം വലിയപറമ്പിൽ അർഷാദിെൻറ ഭാര്യ സെക്കീനയുടെ (21) കാലിലാണ് ബസിെൻറ ചക്രം കയറിയിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ പറവൂർ സ്വകാര്യബസ് സ്റ്റാൻഡിലാണ് സംഭവം.
സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന വഴിയിലൂടെ പറവൂർ-എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന 'കേദാർനാഥ്' ബസ് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്.
ബസ് ദേഹത്ത് തട്ടി സെക്കീന റോഡിൽ വീഴുകയും പിൻചക്രം ഇടതുകാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
കാക്കനാട് ഇൻഫോപാർക്കിൽ സെക്കീന ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. പുറേത്തക്ക് പോകേണ്ട വഴിയിലൂടെ ബസുകൾ അകത്തേക്ക് പ്രവേശിക്കുന്നത് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്.
സ്വകാര്യബസ് സ്റ്റാൻഡിൽ നേരേത്ത പൊലീസിെൻറ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഇതാണ് ഡ്രൈവർമാരുടെ ധിക്കാരപരമായ പ്രവൃത്തിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.