പറവൂർ: ജോലിക്കിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. വടക്കേക്കര ഒറവൻതുരുത്ത് വാഴേപറമ്പിൽ ജിബീഷിനാണ് (36) പൊള്ളലേറ്റത്. ചൊവ്വാഴ്ച പകൽ 11.30ന് ചെറിയ പല്ലംതുരുത്തിൽ വീടിന്റെ മേൽക്കൂര നിർമാണ ജോലികൾ ചെയ്യുമ്പോഴാണ് സൂര്യാതപമേറ്റത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജോലി ചെയ്യുന്നവരുടെ സഹായത്തോടെയാണ് ജിബീഷിനെ താഴെയിറക്കിയത്. പിറ്റേദിവസം പുറംഭാഗത്ത് അസഹ്യമായ പുകച്ചിൽ ഉണ്ടാകുകയും കുമിളകൾ പൊങ്ങുകയും ചെയ്തു. പുറത്തെ തൊലി പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.