പറവൂർ: വോട്ടെണ്ണലിെൻറ തുടക്കത്തിലെ കുറഞ്ഞ ലീഡ് വി.ഡി. സതീശൻ എന്ന വൻമതിൽ തകരുമെന്ന് കരുതിയവർക്ക് ക്ലൈമാക്സിൽ തകർപ്പൻ ലീഡ് നൽകി പറവൂരിലെ ജനത്തിെൻറ മറുപടി. അഞ്ചാംവട്ടവും വിജയിച്ച സതീശെൻറ ഇത്തവണത്തെ വിജയത്തിന് മാധുര്യവും കരുത്തും കൂടും.
ആഞ്ഞുവീശിയ ഇടതുതരംഗത്തിലും ലീഡ് ഉയർത്തിയാണ് ജയിച്ചുകയറിയത്. 21,301 വോട്ടിെൻറ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. 20,634 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
മറ്റെല്ലായിടത്തും ലീഡ് നേടിയാലും ഇടതുകോട്ടയായ വടക്കേക്കരയിൽ മുന്നിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം സതീശൻ ഇക്കുറി തിരുത്തിക്കുറിച്ചു.
1148 വോട്ടിെൻറ ഭൂരിപക്ഷമാണ് വടക്കേക്കരയിൽ ലഭിച്ചത്. ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിൽ 3000ത്തിലേറെയും പറവൂർ നഗരസഭയിലും വരാപ്പുഴ പഞ്ചായത്തിലും 4000ത്തിലേറെയും ഭൂരിപക്ഷമുണ്ട്.
ഏഴിക്കരയിൽ 2800ലേറെയാണ് ഭൂരിപക്ഷം. ക്വാറൻറീനിൽ ആയിരുന്നതിനാൽ സതീശൻ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എത്തിയില്ല. വീട്ടിൽ ടെലിവിഷനിലൂടെയാണ് വിജയം അറിഞ്ഞത്.
ഞായറാഴ്ച ക്വാറൻറീൻ പൂർത്തിയായി. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ മറ്റ് ആഘോഷം ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.