ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ പ​റ​വൂ​രി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പെ​ട്രോ​ൾ പ​മ്പ് ഉ​പ​രോ​ധം എം.​ജെ. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബജറ്റിനെതിരെ വ്യാപക പ്രതിഷേധം

പറവൂർ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അന്യായമായ പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ബീന ശശിധരൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഡെന്നി തോമസ്, രവി ചെട്ടിയാർ, പൗലോസ് വടക്കുംചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മനു പെരുവാരം, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് ജോസഫ്, പ്രവാസി കോൺഗ്രസ് പ്രസിഡന്‍റ് ലിൻസ് ആന്‍റണി, ജോയ്, പി.വി. ഏലിയാസ്, ഗോപാലകൃഷ്ണൻ, തോമസ്, അനിൽകുമാർ, കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.

കടുങ്ങല്ലൂർ: ബജറ്റിലെ നികുതി വർധനക്കും ഇന്ധനവില സെസിനുമെതിരെ കടുങ്ങല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ കൈവണ്ടി തള്ളി പ്രതിഷേധിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽനിന്ന് ആരംഭിച്ച പ്രകടനം മുപ്പത്തടം കവലയിൽ സമാപിച്ചു. പ്രതിഷേധം കളമശ്ശേരി ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് നാസർ എടയാർ അധ്യക്ഷത വഹിച്ചു.

കേന്ദ്ര ബജറ്റിനെതിരെ പ്രകടനം

പറവൂർ: കേന്ദ്ര ബജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ ചിറ്റാറ്റുകരയിൽ പ്രകടനവും സമ്മേളനവും നടത്തി.

സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. വി.എ. ഹബീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്‍റ് പി.പി. അരൂഷ്, ഗിരിജ അജിത് എന്നിവർ സംസാരിച്ചു.

അങ്കമാലിയെ അവഗണിച്ചു -റോജി എം. ജോൺ

അങ്കമാലി: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ഫണ്ട് വകയിരുത്തിയതിൽ സർക്കാർ വിവേചനം കാട്ടിയതായി റോജി എം. ജോൺ എം.എൽ.എ. ഇടമലയാർ ജലസേചന പദ്ധതിക്ക് 10 കോടിയും നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.

വിവിധ റോഡുകളുടെ നവീകരണം, ജലസേചന പദ്ധതികൾ, ജലാശയങ്ങളുടെ നവീകരണം, തുറവൂർ ഗവ. ഐ.ടി.ഐ, സ്കൂളുകൾ, കളിസ്ഥലങ്ങൾ, മിനി സിവിൽ സ്റ്റേഷനുകൾ, വന്യമൃഗ ശല്യം തടയാൻ ട്രഞ്ചും ഫെൻസിങ്ങും നിർമിക്കൽ, ചമ്പന്നൂർ റെയിൽവേ മേൽപാലം ഉൾപ്പെടെ 175.50 കോടിയുടെ 20 പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്താൻ നൽകിയതെങ്കിലും എല്ലാം അവഗണിക്കപ്പെടുകയായിരുന്നുവെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

ആലുവക്ക് നിരാശ

ആ​ലു​വ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് നി​രാ​ശ ന​ൽ​കി ബ​ജ​റ്റ്. പ്ര​ത്യാ​ശ​യോ​ടെ കാ​ത്തി​രു​ന്ന പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കൊ​ന്നും പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ 390 കോ​ടി​യു​ടെ 20 പ​ദ്ധ​തി​ക​ളാ​ണ് പ്ര​പ്പോ​സ​ലാ​യി എം.​എ​ൽ.​എ കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, അ​ഞ്ചു​കോ​ടി​യു​ടെ ഒ​രു പ​ദ്ധ​തി മാ​ത്ര​മാ​ണ് ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത്.

കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി ക​വ​ല മു​ത​ൽ മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള റോ​ഡി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത്​ വീ​തി​കൂ​ട്ട​ൽ, ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മാ​ണം, ആ​ലു​വ ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റി​ന് പു​തി​യ കെ​ട്ടി​ടം, ചെ​ങ്ങ​മ​നാ​ട് ക​വ​ല​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ, ആ​ലു​ങ്ക​ൽ ക​ട​വ് പാ​ലം സ്ഥ​ലം ഏ​റ്റെ​ടു​ത്ത് അ​പ്രോ​ച് റോ​ഡ് പൂ​ർ​ത്തി​യാ​ക്ക​ൽ, ക​രി​യാ​ട് മ​റ്റൂ​ർ റോ​ഡി​ൽ അ​ക​പ്പ​റ​മ്പി​ൽ റെ​യി​ൽ ഓ​വ​ർ ബ്രി​ഡ്ജ്, ന​സ്ര​ത്ത് - കാ​ർ​മ​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, തു​രു​ത്ത് റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, തൃ​ക്കാ​ക്ക​ര, തേ​വ​യ്ക്ക​ൽ ഗ​വ. വി.​എ​ച്ച്. എ​സ്.​എ​സി​ന് പു​തി​യ കെ​ട്ടി​ടം തു​ട​ങ്ങി​യ​വ​യാ​ണ് എം.​എ​ൽ.​എ ന​ൽ​കി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ. 

Tags:    
News Summary - Widespread protests against the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.