ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഏറെ നാടകീയതകൾ സൃഷ്ടിച്ച ഓണസമ്മാന വിവാദം നടന്നത്. ഓണക്കോടിക്കൊപ്പം 10000 രൂപ വീതം അടങ്ങിയ കവറുകൾ അജിത തങ്കപ്പൻ നഗരസഭ കൗൺസിലർമാർക്ക് നൽകിയെന്നും ഇത് അഴിമതിപ്പണമാണെന്നും ഈ തുകയുടെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിനെ സമീപിച്ചത്.
അധ്യക്ഷയുടെ ചേംബറിൽനിന്ന് കൗൺസിലർമാർ കവറുമായി പോകുന്നതിെൻറ സി.സി.ടി.വി ദ്യശ്യങ്ങൾ വിജിലൻസിെൻറ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ അധികൃതർ അനുമതി നൽകിയത്. സംഭവത്തിൽ യു.ഡി.എഫ് കൗൺസിലർമാർ രണ്ട് ചേരിയിലായിരുന്നു. ഒരു വിഭാഗം ഭരണപക്ഷ കൗൺസിലർമാരും അജിതക്കെതിരെ രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.