ദേശീയപാതയോരത്ത് കൂറ്റൻ മരം കടപുഴകി

ചാത്തന്നൂർ: ദേശീയപാതയോരത്ത് രാത്രിയിൽ കൂറ്റൻ മരം കടപുഴകി. ബുധനാഴ്ച പുലർച്ച മൂന്നോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ ചാത്തന്നൂർ പോസ്റ്റ്‌ ഓഫിസിന് എതിർവശത്തുള്ള മരമാണ് വീണത്. റോഡിൽ വീഴാതെ തെക്ക് വശത്തായി വീണത് മൂലം അപകടമുണ്ടായില്ല. തൊട്ടടുത്ത വർക്ക്‌ ഷോപ്പിൽ അറ്റകുറ്റപണിക്കായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസും മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ദേശീയപാത അതോറിറ്റിയുടെ കരാറുകാരെത്തി മരം മുറിച്ചു മാറ്റി. ഫോട്ടോ: ചാത്തന്നൂർ പോസ്റ്റ്‌ ഓഫിസിന് എതിർവശത്ത്​ കടപുഴകിയ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.