ഓട്ടോയിൽ മറന്നുവെച്ച പണം വീട്ടമ്മക്ക്​ തിരികെ നൽകി

ഇരവിപുരം: ഓട്ടോയിൽ മറന്നുവെച്ച പണം തിരികെ നൽകി ഓട്ടോ ഡ്രൈവർ. പള്ളിമുക്ക് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർ ആയ അജീബാണ് മാതൃകയായത്. ചൊവ്വാഴ്ച രാവിലെ യൂനുസ് കോളജിന്​ മുന്നിൽനിന്ന്​ ഓട്ടം വിളിച്ച ആമിന ഉമ്മ എന്ന വയോധികയുടെ 23,000 രൂപ അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവെക്കുകയായിരുന്നു. ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഓട്ടോയുമായി പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പണമടങ്ങിയ കവർ അജീബിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ആമിന ഉമ്മയുടെ വീട് കണ്ടുപിടിച്ച് പണം തിരികെ ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ ഫിലിപ്പോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരവെയാണ് പണം കൊണ്ടു കൊടുത്ത വിവരം അറിയുന്നത്. തുടർന്ന് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്.ഐ ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച്​ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.