ഷോക്കേറ്റ മൈനക്ക്​ രക്ഷകരായി വായനശാല പ്രവർത്തകർ

മയ്യനാട്: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് നിലത്തുവീണ മൈനക്ക്​ വായനശാലാപ്രവർത്തകർ രക്ഷകരായി. വെൺപാലക്കര ശാരദാവിലാസിനി വായനശാലക്ക് മുന്നിൽ കഴിഞ്ഞദിവസം പുലർച്ചയായിരുന്നു സംഭവം. 11 കെ.വി വൈദ്യുതി ലൈനിൽ ഇരിക്കുകയായിരുന്ന മൈനകളിലൊന്നാണ് ഷോക്കേറ്റ് നിലത്തുവീണത്. വായനശാലാപ്രവർത്തകർ മൈനയെ എടുത്ത് പുറത്ത് അമർത്തി സി.പി.ആർ നൽകിയതോടെ ജീവൻ തിരികെ കിട്ടുകയായിരുന്നു. പഴവും വെള്ളവും നൽകി. ദൂരേക്ക് പറന്നുപോയ ശേഷം അൽപസമയത്തിനകം മറ്റ് മൈനകളുമായെത്തി രക്ഷപ്പെടുത്തിയ വായനശാല പ്രവർത്തകരുടെ അടുത്തിരുന്നശേഷം പറന്നുപോയി. ട്രാക്കിന്‍റെ പ്രഥമ ശുശ്രൂഷാപരിശീലനം ലഭിച്ചിരുന്ന വായനശാലാ പ്രവർത്തകരാണ് മൈനക്ക് സി.പി.ആർ നൽകിയത്. വായനശാല പ്രവർത്തകരായ സുനിൽ, രാജീവ്, കൃഷ്കുമാർ, നാസർ, സതീശൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.