കൊല്ലം: അമൃതി പദ്ധതിയുടെ ഭാഗമായി കോർപറേഷൻ കുരീപ്പുഴയിൽ സ്ഥാപിക്കുന്ന സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. നഗരത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ശുദ്ധജല സ്രോതസ്സുകളുമായി കലരാനുള്ള സാധ്യത പൂർണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രീയമായ മലിനജല സംസ്കരണ ശാല നിർമിക്കുന്നത്. കുരീപ്പുഴയിൽ പ്രതിദിനം 12 ദശലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 31.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ നിർവഹണ ചുമതല കേരള വാട്ടർ അതോറിറ്റിക്കാണ്. നഗരത്തിലെ 11 ഡിവിഷനുകളിലെ വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം പൈപ്പ് വഴി ആറ് പമ്പിങ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. ഇരുമ്പുപാലത്തിന് സമീപമുള്ള പ്രധാന പമ്പിങ് സ്റ്റേഷനിൽ നിന്ന് കുരീപ്പുഴയിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ എത്തിക്കും. ദ്രവമാലിന്യം ഇക്വലൈസർ ടാങ്കിലേക്ക് നീക്കി എം.ബി.ബി.ആർ സാങ്കേതിക വിദ്യയയിലൂടെ ബാക്ടീരിയ ഉപയോഗിച്ച് ശുദ്ധീകരിക്കും. ബാക്കിയുള്ള വെള്ളം ക്ലോറിൻ ഉപയോഗിച്ച് അണുവിമുക്തമാക്കി കായലിലേക്ക് ഒഴുക്കും. പ്ലാന്‍റിന്‍റെ പരിസരത്ത് നേരിയ ദുർഗന്ധം പോലുമുണ്ടാകില്ല എന്നതാണ് സാങ്കേതിക വിദ്യയുടെ മേന്മ. പ്ലാന്‍റിന്‍റെ 30 ശതമാനം ജോലികൾ പൂർത്തിയായി. കൊച്ചി എ.ബി.എം സിവിൽ വെഞ്ച്വർ, മൊഹാലി ഹൈഡ്രോടെക് എന്നീ കമ്പനികൾക്കാണ് കരാർ. 10 വർഷത്തെ പ്ലാന്‍റിന്‍റെ നടത്തിപ്പും കരാറിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.