ക​ല​ക്ട​ർ എ​ൻ. ദേ​വി​ദാ​സ്​ പ്ര​സി​ഡ​ന്റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

കൊ​ല്ലം: കാ​യ​ൽ​പ​ര​പ്പി​ൽ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ചൂ​ട​ൻ​പോ​രി​ന്​ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ഇ​നി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ കൂ​ടി. അ​ഷ്ട​മു​ടി​ക്കാ​യ​ലോ​ള​ങ്ങ​ളി​ൽ ആ​വേ​ശം നി​റ​ച്ച്​ പ​ത്താ​മ​ത്​ പ്ര​സി​ഡ​ന്റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​വും ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലും ശ​നി​യാ​ഴ്ച ന​ട​ക്കും.

ജ​ലോ​ത്സ​വ​ത്തി​ന്റെ ട്രാ​ക്ക് നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഴ​പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​യി. മൂ​ന്ന് ട്രാ​ക്കാ​ണ് ത​യാ​റാ​ക്കു​ക. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ഒ​മ്പ​ത് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളും 10 ചെ​റു​വ​ള്ള​ങ്ങ​ളു​മാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​പ്പ് എ ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ര​ണ്ട് വ​ള്ള​ങ്ങ​ള്‍, ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ര​ണ്ട് വ​ള്ള​ങ്ങ​ള്‍, ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് മൂ​ന്ന് വ​ള്ള​ങ്ങ​ള്‍, വ​നി​ത​ക​ള്‍ തു​ഴ​യു​ന്ന തെ​ക്കേ​തോ​ടി (ത​റ വ​ള്ളം) മൂ​ന്ന് വ​ള്ള​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ്​ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ പോ​രാ​ട്ടം.

തേ​വ​ള്ളി കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​ള്ള സ്റ്റാ​ര്‍ട്ടി​ങ് പോ​യ​ന്റ് മു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ ബോ​ട്ട് ജെ​ട്ടി വ​രെ 1100 മീ​റ്റ​റി​ലാ​ണ് മ​ത്സ​രം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലെ കൃ​ത്യ​ത​ക്ക്​ ഏ​റ്റ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റെ​യ്സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ആ​ര്‍.​കെ. കു​റു​പ്പ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഡി.​ടി.​പി.​സി ബോ​ട്ട് ജെ​ട്ടി മു​ത​ല്‍ തേ​വ​ള്ളി​പാ​ലം വ​രെ​യു​ള്ള കാ​യ​ല്‍ഭാ​ഗ​ത്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ത്സ​ര​വ​ഞ്ചി​ക​ളും ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ജ​ല​യാ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ​ത്ത​രം ജ​ല​യാ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും സ​ഞ്ചാ​ര​വും ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ വ​ള്ളം​ക​ളി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് പ​താ​ക ഉ​യ​ര്‍ത്തും. എം. ​മു​കേ​ഷ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി മാ​സ് ഡ്രി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍വ​ഹി​ക്കും. എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എം.​എ​ല്‍.​എ​മാ​രാ​യ പി.​എ​സ്. സു​പാ​ല്‍, സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള, ജി.​എ​സ്. ജ​യ​ലാ​ല്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, പി.​സി. വി​ഷ്ണു​നാ​ഥ്, സി.​ആ​ര്‍. മ​ഹേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, ടൂ​റി​സം സെ​ക്ര​ട്ട​റി കെ. ​ബി​ജു, ഡ​യ​റ​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, സ​ബ് ക​ല​ക്ട​ര്‍ നി​ഷാ​ന്ത് സി​ന്‍ഹാ​ര, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - The Ashtamudi is ready-water festival will be held on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.