ചേകം ക്ഷേത്രത്തില്‍ മോഷണം

പത്തനാപുരം: ചേകം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് പണം അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പുലര്‍ച്ചെ പൂജക്കായി മേൽശാന്തി ഹരികുമാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ശ്രീകോവിലിന്റെയും സമീപത്തായുള്ള ഓഫിസ് റൂമിന്റെയും പൂട്ട് തകർത്തിട്ടുണ്ട്. ശ്രീകോവില്‍ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് പണം എടുത്തത്‌. ഓഫിസിനുള്ളിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തകര്‍ത്ത വഞ്ചിപ്പെട്ടി ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കെട്ടിടത്തിൽ മേൽശാന്തിയും സഹായിയും താമസിക്കുന്നുണ്ട്. പത്തനാപുരം പൊലീസ് എസ്.എച്ച്.ഒ ജയകൃഷ്ണൻ, എസ്.ഐ അരുൺ കുമാർ, വിരലളയാടവിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സമഗ്രമായ അന്വേഷണം നടത്തണമെന്ന് സബ് ഗ്രൂപ് ഓഫിസർ വാസുദേവനുണ്ണി, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി രാജീവ് എന്നിവർ ആവശ്യപ്പെട്ടു. പടം.....ചേകം ശ്രീ മഹാദേവർ ക്ഷേത്ര ശ്രീകോവിലിലെ വഞ്ചി നശിപ്പിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.