ലോറിക്കുപിന്നിൽ ബൈക്കിടിച്ചുകയറി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ഓച്ചിറ: ദേശീയപാതയിൽ വവ്വാക്കാവ് പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിക്ക്​ പിന്നിൽ ബൈക്കിടിച്ചുകയറി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഓച്ചിറ ക്ലാപ്പന സ്വദേശി മുഹമ്മദ് എക്സൽ (55) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.30 ഓ​െടയാണ് സംഭവം. നാട്ടുകാർ ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്കവേറ്റർ കയറ്റിവന്ന ലോറി അപായ സൂചനകളൊന്നും നൽക്കാതെ റോഡിന്‍റെ പടിഞ്ഞാറുഭാഗത്തായി പാർക്കുചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.