ഡോൾഫിൻ രതീഷിന്‍റെ ജീവിതം പുസ്തകമാകുന്നു

കരുനാഗപ്പള്ളി: സാഹസിക നീന്തലിൽ രണ്ടുപതിറ്റാണ്ട് പിന്നിട്ട ഡോൾഫിൻ രതീഷിന്‍റെ നീന്തൽ അനുഭവങ്ങളും ജീവിതാനുഭവങ്ങളും വിവരിക്കുന്ന പുസ്തകം ഒരു മാസത്തിനകം പുറത്തിറങ്ങും. പുസ്തകത്തിന്‍റെ കവർ പ്രകാശനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. എം. പ്രകാശ്, ഷാജഹാൻ രാജധാനി, ഡോൾഫിൻ രതീഷ് എന്നിവർ പങ്കെടുത്തു. നാലുതവണ ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, അറേബ്യൻ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യൻ റെക്കാർഡും നേടിയിട്ടുള്ള രതീഷ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാനുള്ള തയാറെടുപ്പിലാണ്. യുവ എഴുത്തുകാരനായ രാംകുമാർ രാമനാണ് രതീഷിന്‍റെ ജീവിതകഥ പുസ്തകരൂപത്തിലാക്കുന്നത്. ഫേബിയൻ ബുക്സ് ആണ് പ്രസാധകർ. ആലപ്പാട്, ചെറിയഴീക്കൽ സ്വദേശിയായ രതീഷ് ഇപ്പോൾ കൊല്ലം ബീച്ചിൽ ലൈഫ് ഗാർഡ് ആയി താൽക്കാലിക ജോലി ചെയ്തുവരുകയാണ്. ചിത്രം: ഡോൾഫിൻ രതീഷിന്‍റെ ജീവിതകഥ പ്രതിപാദിക്കുന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.