ദേശീയപാതയോരത്ത് ഉണങ്ങി നിന്ന തണൽമരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊട്ടിയം: ദേശീയപാതയോരത്ത് ഉണങ്ങിനിന്ന കൂറ്റൻ മരം കടപുഴകി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ്​ ചാത്തന്നൂർ ജംഗ്​ഷനിൽ കൂറ്റൻ തണൽമരം വീണത്. റോഡിലേക്ക്​ വീഴാതെ വടക്കുവശത്ത് കിണറിന്‍റെ തൊടികളും സ്നേഹമതിലും ഉണ്ടാക്കുന്ന പുരയിടത്തിലോട്ടാണ് വീണത്. ഇവിടെ ജോലി ചെയ്തിരുന്നവർ ചായകുടിക്കാനായി പോയതുമൂലം അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. റോഡിൽ നിറയെ വാഹനങ്ങൾ പോയിരുന്ന സമയത്ത് റോഡിൽ വീഴാഞ്ഞതും അപകടം ഒഴിവാക്കി. സ്നേഹമതിലിനായി ഒരുക്കിവെച്ചിരുന്ന സാധനങ്ങളും തൊടികളും പുരയിടത്തിന്‍റെ മതിലും തകർന്നു. പതിനായിരത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. അടിഭാഗം പൂർണമായും ദ്രവിച്ച മരം മുറിച്ചുമാറ്റണമെന്ന് കാണിച്ച്​ നിരവധി തവണ നാട്ടുകാർ പഞ്ചായത്ത്‌ അധികൃതർക്ക്‌ പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.