അനുപമക്ക്​ അനുമോദനം

ശാസ്താംകോട്ട: പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച മുതുപിലാക്കാട് അംബേദ്കർ കോളനിയിൽ കൂലിപ്പണിക്കാരായ രാധാകൃഷ്ണൻ -ജയശ്രീ ദമ്പതികളുടെ മകൾ . കോൺഗ്രസ് പുന്നമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം കെ.പി.സി.സി വർക്കിങ്​ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. രാജേന്ദ്ര ബാബു അധ്യക്ഷതവഹിച്ചു. എം.വി. ശശികുമാരൻ നായർ, നൂറുദീൻകുട്ടി, ഗോകുലം അനിൽ, തുണ്ടിൽ നൗഷാദ്, അനിൽ പനപ്പെട്ടി, റോയി, തോമസ് വാവ്വില്ല, അരവിന്ദാക്ഷൻ പിള്ള, റെജി കുര്യൻ, ഷീജ ഭാസ്കർ, ജയശ്രീ രമണൻ, ദേവരാജൻ എന്നിവർ സംസാരിച്ചു. (Photo: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച അനുപമയെ കോൺഗ്രസ് പുന്നമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.