യൂനിറ്റി മീറ്റ് സംഘടിപ്പിച്ചു

(ചിത്രം) ചവറ: ഇന്ത്യൻ സമൂഹത്തെ ഹിന്ദുത്വ അജണ്ടകളുടെ പേരിൽ ശിഥിലമാക്കാനുള്ള സംഘ്​പരിവാർ നീക്കങ്ങളെ പ്രതിരോധിക്കാൻ പോപുലർ ​ഫ്രണ്ട്​ മുന്നിലുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എസ്. നിസാര്‍. സേവ് ദി റിപബ്ലിക് മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൊല്ലം വെസ്റ്റ് ജില്ല കമ്മിറ്റി വ്യാഴാഴ്ച വൈകീട്ട് പന്മന ഇടപ്പള്ളിക്കോട്ടയില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തില്‍ കൊല്ലം വെസ്റ്റ് ജില്ല പ്രസിഡന്‍റ്​ ടി.എച്ച്. ഷമീര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളില്‍നിന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ്. നിസാര്‍ സല്യൂട്ട് സ്വീകരിച്ചു. എസ്​.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ സന്ദേശം നല്‍കി. ജില്ല സെക്രട്ടറി യു.ആര്‍. റിയാസ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് റഷാദി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ല പ്രസിഡന്‍റ്​ അഡ്വ.സുമയ്യ നജീബ്, ടൈറ്റാനിയം ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ്‌ ഹുസൈൻ ഫൈസി, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല പ്രസിഡന്‍റ്​ റാഫി, പോപുലര്‍ ഫ്രണ്ട് ചവറ ഡിവിഷന്‍ പ്രസിഡന്‍റ്​ സക്കീര്‍ ഹുസൈന്‍ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ഷാജഹാന്‍ കെ.എസ് പുരം, സക്കീര്‍ ഹുസൈന്‍, കബീര്‍ പോരുവഴി, സജീവ് കാരാളി, സിയാദ്കുട്ടി, ഹാരിസ് പള്ളിമുക്ക്, ദിറാര്‍ കണ്ണനല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.