കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു

അഞ്ചൽ: ദമ്പതികൾ സഞ്ചരിച്ച കാർ ഇടിച്ച് വൈദ്യുതി തൂൺ തകർന്നു. വ്യാഴാഴ്ച വൈകീട്ട് നാലോടെ അഞ്ചൽ പുനലൂർ പാതയിൽ അഗസ്ത്യക്കോട് അമ്പലം മുക്കിലാണ് അപകടമുണ്ടായത്. കാരാളികോണം സ്വദേശികളുടേതാണ് അപകടത്തിൽപെട്ട കാർ. പുനലൂർ ഭാഗത്തുനിന്ന്​ വന്ന കാർ എതിർദിശയിൽ വന്ന സ്വകാര്യ ബസിന് വശം കൊടുക്കവേ നിയന്ത്രണംതെറ്റി എതിർവശത്തുള്ള വൈദ്യുതിത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് അഞ്ചൽ ഈസ്റ്റ് കെ.എസ്.ഇ.ബി സെക്​ഷൻ അധികൃതരെത്തി തകർന്ന പോസ്റ്റും പൊട്ടിയ കമ്പികളും മാറ്റിയ ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടം കാർയാത്രികരിൽ നിന്ന്​ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.