നെഞ്ച്​ പിടക്കുന്ന ഭൂമിയിൽനിന്ന്​ ആനന്ദ്​ എത്തി

ചിത്രം കൊല്ലം: രണ്ട് യൂറോപ്യൻ​ രാജ്യങ്ങളും രണ്ട്​ ഇന്ത്യൻ സംസ്ഥാനങ്ങളും കടന്ന്​ സ്വന്തം മണ്ണിലെത്തിയതിന്‍റെ ആവേശവും ആശ്വാസവുമുണ്ട്​​ ആനന്ദിന്​. ഈ രക്ഷപ്പെടലിന്​ വേണ്ടി പ്രവർത്തിച്ചവരോടുള്ള നന്ദി നിറഞ്ഞ വാക്കുകളാണ്​ ആനന്ദിന്​ കൂടുതലും പറയാനുണ്ടായിരുന്നത്​. റുമേനിയയിൽ നിന്ന്​ ഞായറാഴ്ച ​രാവിലെ മുംബൈയിലെത്തി​യ ഇന്ത്യൻ സംഘത്തിലാണ്​​ ചേർനിവ്​ത്​സിയിലെ ബുകോവിനിയൻ സ്​റ്റേറ്റ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിലെ രണ്ടാംവർഷ വിദ്യാർഥിയായ ആനന്ദ് ഉൾപ്പെട്ടത്​​. 'ഇന്ത്യൻ സ്റ്റുഡന്‍റ്​ സൊസൈറ്റിക്കും കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കും നോർക്കയിലെയും മറ്റും ഉദ്യോഗസ്ഥരോടുമുള്ള നന്ദി പറഞ്ഞാൽ തീരില്ല. പലായനവും കാത്തിരിപ്പും യാത്രയും അനുഭവവുമൊന്നും നല്ലതായിരുന്നില്ല. എന്നാൽ, ഇന്ത്യയിൽ എത്തിയതോടെ താമസവും ഭക്ഷണവും എല്ലാം മികച്ച രീതിയിൽ തന്നെ ഒരുക്കിയിരുന്നു. ഞങ്ങളുടെ യൂനിവേഴ്​സിറ്റിയിലെ ആദ്യകാല വിദ്യാർഥിയായിരുന്ന ഡോ. സുനിൽ ശർമയുടെ നേതൃത്വത്തിൽ​ യുക്രെയ്​നിലെ ഇന്ത്യൻ സ്റ്റുഡന്‍റ്​ സൊസൈറ്റി നടത്തിയ പ്രവർത്തനങ്ങളാണ്​ ഞങ്ങൾ ഇത്രവേഗം നാട്ടിൽ എത്താൻ സഹായമായത്​'. എല്ലാം സാധാരണഗതിയിലായി പഠനത്തിനായി തിരിച്ചുപോകാൻ കഴിയുമെന്ന പ്രതീക്ഷയും ആനന്ദ്​ പങ്കുെവച്ചു. സന്തോഷിക്കാനുള്ള നിമിഷമാണെങ്കിലും പ്രിയ സുഹൃത്തുക്കൾ ഉൾപ്പെടെ ഇനിയും ആയിരങ്ങൾ തിരിച്ചുവരാനാകാതെ യുക്രെയ്​നിൽ ഉണ്ട്​ എന്നതോർക്കുമ്പോൾ നെഞ്ചുപിടക്കുകയാ​ണെന്ന്​ ആനന്ദ്​ പറയുന്നു. അവരെ എത്രയും പെട്ടെന്ന്​ കൊണ്ടുവരാനാകണം എന്നതാണ്​ അച്ഛന്‍റെയും പ്രിയപ്പെട്ടവരുടെയും കൈപിടിച്ച്​ വീട്ടിലേക്ക്​ തിരികെ പോകുമ്പോൾ ആനന്ദിന്​ പറയാനുള്ള ഏറ്റവും പ്രധാനകാര്യവും. ഓച്ചിറ തഴവ വടക്കുംമുറി കിഴക്ക്​ പാലേശ്ശേരിൽ അജയഘോഷ്​-അനിത ദമ്പതികളുടെ മകനാണ്​ ആനന്ദ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.