മാവേലി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം

കണ്ണനല്ലൂർ: തൃക്കോവിൽവട്ടം പഞ്ചായത്തിലെ ഡീസന്‍റ്​ മുക്കിൽ പ്രവർത്തിച്ചുവന്നിരുന്ന മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആക്കിയതിന്‍റെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജലജകുമാരി ആദ്യ വിൽപന നടത്തി. സപ്ലൈകോ കൊല്ലം ഡിപ്പോ മാനേജർ വി. ബൈജു, മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം. സജീവ്, വാർഡ് മെംബർ സിന്ധു, ജി. ബാബു, അഡ്വ.മനോജ്, വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.