പഞ്ചായത്ത് കുളത്തില്‍ വടിവാളുകള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

കൊട്ടാരക്കര: പഞ്ചായത്ത് കുളത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പള്ളിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് കുളത്തിലാണ് എട്ട് വടിവാളുകള്‍ കണ്ടെത്തിയത്. പഞ്ചായത്ത് ഫണ്ടില്‍ നിന്ന്​ അനുവദിച്ച തുക ഉപയോഗിച്ച് കുളം വൃത്തിയാക്കുമ്പോഴാണ് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വാളുകള്‍ കണ്ടെത്തിയത്. പൊലീസെത്തി വാളുകള്‍ ഫോറന്‍സിക്​ പരിശോധനക്കായി കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം: പള്ളിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള പഞ്ചായത്ത് കുളത്തില്‍നിന്ന്​ കണ്ടെത്തിയ വടിവാളുകള്‍ പൊലീസ് പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.