ചാത്തന്നൂർ: മീനാട് പാലമുക്കിലുള്ള വീട്ടിൽ മുന്നിലും പിന്നിലും ചുവന്ന മഷി കൊണ്ട് അടയാളം ചെയ്ത നിലയിൽ. പാലമുക്ക് ഗായത്രിയിൽ ഉഷാകുമാരിയും കുടുംബവും താമസിക്കുന്ന വീടിനുമുന്നിൽ കഴിഞ്ഞദിവസം രാവിലെയാണ് ആർ.കെ എന്ന് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന്, പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്‍റെ പിൻഭാഗത്തും ചുവന്ന മഷികൊണ്ട് ആർ.കെ എന്ന് രേഖപ്പെടുത്തി വൃത്ത രൂപം അടയാളപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. ചാത്തന്നൂർ പരവൂർ സംസ്ഥാന പാതയുടെ ഓരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ വീട്ടിലെയും സമീപത്തെയും നായ്ക്കൾ അസാധാരണമായി ബഹളമുണ്ടാക്കിയതായി പറയുന്നു. ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, എസ്.ഐ ആശ, ഗ്രേഡ് എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.