കൊല്ലം: ആൾക്കൂട്ട കൊലപാതകത്തിനിരയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിൻെറ മരണവുമായി ബന്ധപ്പെട്ട്, കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് എഴുതിയ 'യാത്രാമൊഴി' എന്ന കവിത ഏരീസ് ഗ്രൂപ് സിനിമയാക്കുന്നു. വിജീഷ് മണിയാണ് സംവിധാനം. മധുവിൻെറ മുടുക ഗോത്ര ഭാഷയിലാണ് ചിത്രം. 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന് പേരിട്ട ചിത്രത്തിൻെറ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും.
നടൻ അപ്പാനി ശരത്താണ് മധുവിൻെറ വേഷത്തിലെത്തുകയെന്ന് ഏരീസ് ഗ്രൂപ് സി.ഇ.ഒ ഡോ. സോഹൻ റോയ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പതിനാറിൽപരം രാജ്യങ്ങളിൽ 56ഓളം കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരുള്ള സ്ഥാപനമാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്. ജീവനക്കാർക്ക് അമ്പത് ശതമാനം ഓഹരികൾ വിതരണം ചെയ്തിട്ടുള്ള അപൂർവം സ്ഥാപനങ്ങളിലൊന്നുകൂടിയാണിത്.
ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് കണക്കിലെടുത്ത് രാജ്യത്തെ നല്ല തൊഴിൽദാതാവിനുള്ള 'ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ്' സോഹൻ റോയിക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്. സ്വന്തം ഗ്രാമമായ കൊല്ലം ജില്ലയിലെ ഐക്കരക്കോണത്തെ രാജ്യാന്തര നിലവാരമുള്ള ഒരു ഗ്രാമമായി വളർത്തിയെടുക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.