തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി. പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് -10 ലക്ഷം രൂപ, നെര്‍വ് മോണിറ്റര്‍ -17 ലക്ഷം, മോഡേണ്‍ ഓട്ടോസ്പി വര്‍ക്ക് സ്റ്റേഷന്- 10 ലക്ഷം, സി.ആം- 11.30 ലക്ഷം, ഓട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിന്‍ അനലൈസര്‍- 14.50 ലക്ഷം, വിഡിയോ ബ്രോങ്കോസ്കോപ്- 16 ലക്ഷം, എക്കോകാര്‍ഡിയോഗ്രഫി സിസ്റ്റം- 28.50 ലക്ഷം, എച്ച്.ഡി. ലാപ്പറോസ്കോപിക് സിസ്റ്റം- 44 ലക്ഷം, വിഡിയോ ഗാസ്ട്രോസ്കോപ് -18 ലക്ഷം, ഡിജിറ്റല്‍ ഫ്ലൂറോസ്കോപി മെഷീന് -50 ലക്ഷം, മെഡിക്കല്‍ ഗ്യാസ് -85 ലക്ഷം, ഫര്‍ണിച്ചര്‍- 20 ലക്ഷം, സെന്‍ട്രല്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ -70 ലക്ഷം, ജേണലുകള്‍- 50 ലക്ഷം തുടങ്ങിയവക്കാണ് തുകയനുവദിച്ചത്. ഇതുകൂടാതെ അഗ്നിസുരക്ഷ സേവനങ്ങൾക്കായി 34 ലക്ഷം രൂപയും താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിനായി 9.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.