കൊല്ലം: കാലവര്‍ഷക്കെടുതി അടക്കമുള്ള പ്രശ്നങ്ങളിൽപെട്ട് ഈ വര്‍ഷം 13 മരണങ്ങള് ഉള്‍പ്പെടെ 26 വൈദ്യുതി അപകടങ്ങള്‍ ജില്ലയില്‍ ഉണ്ടായി. ഗാര്‍ഹികമേഖല ഉൾപ്പെടെയുള്ളവയില്‍ ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുതി കണക്ഷനുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ബി. അബ്്ദുല്‍ നാസർ അറിയിച്ചു.
വൈദ്യുതി അപകടങ്ങളെക്കുറിച്ചും ലഘൂകരണ നിര്‍ദേശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചേർന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തണമെന്നും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സ്കൂള്‍, കോളജ് പരിസരങ്ങളിലെ വൈദ്യുതി ലൈനുകള്‍ എ.ബി.സി (ഏരിയല്‍ ബെഞ്ച് കണ്ടക്ടര്‍) ലൈനുകളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലൈനുകള്‍ കൂട്ടിമുട്ടിയും കാറ്റത്ത് മരച്ചില്ലകള്‍ പതിച്ചും ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങള്‍ ചെറുക്കാന്‍ എ.ബി.സി ലൈനുകള്‍ക്ക് സാധിക്കും. സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പ്രസന്നകുമാരി, കൊട്ടാരക്കര സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.