മണ്‍റോത്തുരുത്ത് റെയില്‍വേ സ്റ്റേഷൻ വികസനത്തിന് മൂന്നു കോടി

കൊല്ലം: മണ്‍റോത്തുരുത്ത് റെയില്‍വേ സ്റ്റേഷൻ വികസനത്തിന് മൂന്നു കോടി ദക്ഷിണ റെയില്‍വേ അനുവദിച്ചു. ഹാള്‍ട്ട് സ്റ്റേഷനായ ഇവിടെ യാത്രക്കാരുടെ സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും രണ്ടാം പ്ലാറ്റ്ഫോമിന്‍റെ ലെവല്‍ ഉയര്‍ത്തുന്നതിനുംവേണ്ടിയാണ് തുക അനുവദിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

മണ്‍റോത്തുരുത്തില്‍ നിലവിലുള്ള രണ്ട് പ്ലാറ്റ്ഫോമുകളിലും 14 കോച്ചുകള്‍ മാത്രമേ നിര്‍ത്താൻ സൗകര്യമുള്ളൂ. 24 കോച്ചുകള്‍ ഉള്ള ദീര്‍ഘദൂര ട്രെയിനുകള്‍ കൂടി നിര്‍ത്താനാണ് പ്ലാറ്റ് ഫോമുകളുടെ നീളം വർധിപ്പിക്കുന്നത്.

രണ്ടാം പ്ലാറ്റ്ഫോമിന്‍റെ ഉയരം ട്രെയിനിന്‍റെ സ്റ്റെപ്പിന്‍റെ ഉയരത്തിലേക്ക് ഉയര്‍ത്തി പണിയാനുള്ള അനുമതിയും ലഭിച്ചു. റെയില്‍വേ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളേയും തമ്മില്‍ ബന്ധിപ്പിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇവിടെ കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റ് സംവിധാനം നടപ്പാക്കുന്നതും ആലോചിക്കും.

Tags:    
News Summary - 3 crore for development of Monroe Island Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.