കൊല്ലം: ജില്ലയിൽ 16 റോഡുകളുടെ വികസനത്തിനും നവീകരണത്തിനും 65.6 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പത്തനാപുരം മണ്ഡലത്തിലെ എം.എസ്.എസ്-നെടുമ്പറമ്പ്-തെക്കേക്കര അറബിക് കോളജ് റോഡിന് ഒരു കോടി, 32ാം മൈൽ-കമുകുഞ്ചേരി, ചിറ്റാശ്ശേരി-കമുകുഞ്ചേരി റോഡുകൾക്ക് എട്ട് കോടി, കുന്നിക്കോട്-കിണറ്റിൻകര റോഡിന് നാല് കോടി, ചടയമംഗലം നിയോജക മണ്ഡലത്തിലെ നിലമേൽ ശ്രീധർമശാസ്ത്ര ക്ഷേത്ര റോഡിന് 50 ലക്ഷം, കാളവയൽ-ശ്രീരാമസ്വാമി ക്ഷേത്രം-അക്കാൽ റോഡിന് എട്ട് കോടി, കടയ്ക്കൽ-പാങ്ങലുകാട് റോഡിന് 4.5 കോടി, പുനലൂർ മണ്ഡലത്തിലെ പുനലൂർ-ചെങ്കുളം റോഡിന് 3.6 കോടി, മരങ്ങാട്ടുകോണം-തടിക്കാട് റോഡിന് നാല് കോടി, കൊല്ലം നിയോജക മണ്ഡലത്തിലെ കാഞ്ഞിരംകുഴി-പെരിനാട് റെയിൽവേ സ്റ്റേഷൻ റോഡിന് 1.5 കോടി, ചാത്തന്നൂർ മണ്ഡലത്തിലെ പറവൂർ-കലക്കോട്, മണിയൻകുളം-കുട്ടൂർ, പറവൂർ-തോപ്പിൽ ലാൻഡിങ് റോഡുകൾക്കായി അഞ്ച് കോടി, ആയൂർ-ഇത്തിക്കര, പാരിപ്പള്ളി-മടത്തറ റോഡുകൾക്കായി നാല് കോടി, കൊട്ടാരക്കര മണ്ഡലത്തിലെ ഇഞ്ചക്കാട്-സ്നേഹതീരം-കൊച്ചാലുംമൂട് റോഡിന് 3.5 കോടി, ഇടക്കിടം-എളിയോട് റോഡിന് 6.5 കോടി, എം.സി റോഡ്-വയണമൂല-തേവന്നൂർ ക്ഷേത്രം റോഡിന് 4.5 കോടി, പോച്ചംകോണം-എടക്കോട് റോഡിനും വിവിധ ബ്രാഞ്ച് റോഡുകൾക്കുമായി നാല് കോടി, ചവറ മണ്ഡലത്തിലെ ചവറ-പട്ടക്കടവ്, ശാസ്താംകോട്ട-പട്ടക്കടവ് റോഡുകൾക്ക് 4.5 കോടി രൂപയുമാണ് അനുവദിച്ചത്.
നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.