ഓയൂർ: മരുതമൺ പള്ളി ഭഗവതിക്കരയിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം. തകരാർ പരിഹരിക്കാത്തത് കാരണം ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളമില്ലാതെ വലയുന്നു. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് നഷ്ടപ്പെടുന്നത്. പൂയപ്പള്ളി പഞ്ചായത്തിലെ വേങ്കോട്, നാൽക്കവല വാർഡുകളുടെ അതിർത്തി പ്രദേശമായ സോമിൽ ജങ്ഷൻ -മരുതമൺ പള്ളി പാതയിൽ ഭഗവതിക്കരയിലെ കനാലിന് സമീപമാണ് കുടിവെള്ളം പാഴാകുന്നത്. ആഴ്ചയിൽ രണ്ടുദിവസമാണ് ഇവിടെ കുടിവെള്ളമെത്തുന്നത്. കുഴൽ പൊട്ടിയ വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.