ഇരവിപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതല്തടവിലാക്കി. ഇരവിപുരം സ്റ്റേഷന്‍പരിധിയില്‍ വാളത്തുംഗല്‍, കോടിയാട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ പ്രശാന്ത് (28) ആണ് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലായത്.
2018 മുതല്‍ ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി മൂന്ന് ക്രിമിനല്‍ കേസുകളിലും ഒരു എന്‍.ഡി.പി.എസ് കേസിലും പ്രതിയാണ് ഇയാള്‍. ഓണനാളുകളില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളെ പൊലീസ് പ്രത്യേകമായി നിരീക്ഷിച്ചുവരുകയാണ്. ഈ വര്‍ഷം ഇതുവരെ കൊല്ലം സിറ്റി പരിധിയില്‍ കാപ്പാ നിയമപ്രകാരം 32 കുറ്റവാളികള്‍ കരുതല്‍ തടങ്കലിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.