കൊല്ലം: സൗമ്യതയുടെ അടയാളപ്പെടുത്തലും വേറിട്ട ഭരണശൈലിയുമായി രണ്ടുവര്‍ഷം മുമ്പ് ജില്ലയുടെ ഉദ്യോഗസ്ഥതല ഭരണസാരഥ്യത്തിലേക്ക് എത്തിയ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പടിയിറങ്ങി. സര്‍ക്കാറിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. ശുചിത്വപാലനത്തിലേക്ക് കൊല്ലത്തെ നയിക്കാനും മുന്നിട്ടിറങ്ങി.
കോവിഡിന്റെ വെല്ലുവിളി അവസാനിക്കും മുമ്പേ ജില്ലയിലെത്തിയ കലക്ടര്‍ പിന്നീടുണ്ടായ പ്രകൃതിദുരിതനാളുകളില് മികച്ച ഏകോപനത്തോടെയാണ് ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷ എന്ന നിലയിൽ കൃത്യമായ ഇടവേളകളില്‍ മോക്ക്ഡ്രില്ലുകള് ഉള്‍പ്പടെ നടത്തി സുരക്ഷാകവചമൊരുക്കി. സാധാരണക്കാരുടെ പ്രശ്നങ്ങളിലും പരിഹാരനടപടികള്‍ വേഗത്തിലായിരുന്നു. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് റവന്യൂഭരണത്തിന് ദിശാബോധം പകരാനുമായി. ആരവങ്ങളില്ലാതെയുള്ള പ്രവര്‍ത്തനമികവായിരുന്നു ശ്രദ്ധേയം. വിവാദങ്ങള്‍ക്കിട നല്‍കാതെ ജോലി നിര്‍വഹണത്തിലെ സൂക്ഷ്മതയും നിലനിർത്തി.
ദേശീയപാത സ്ഥലമേറ്റെടുപ്പ്, പട്ടയ വിതരണം, പദ്ധതി നിർവഹണം, ജലജീവൻ മിഷൻ എന്നിവയിൽ മികച്ച പ്രവർത്തനം നടത്താനായി. ഇ-ഗവേണൻസ്, ജില്ലയിൽ റവന്യൂവകുപ്പിന്റെ നവീകരണ പ്രവർത്തനങ്ങൾ, ഇ-ഓഫിസ് പൂർത്തീകരണം, സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമാണം, സിവിൽ സ്റ്റേഷനുകളുടെ ശുചീകരണം, അടിസ്ഥാനസൗകര്യ വികസനങ്ങൾ എന്നിവയിലും കൃത്യമായ ഇടപെടലുകൾ നടത്തി. പൊതുജന പരാതി പരിഹാരത്തിന് ‘ടീം കലക്ടർ’ മുഖേന വേഗത്തിൽ തീർപ്പുണ്ടാക്കി. ഭക്ഷ്യസുരക്ഷാ കമീഷണറായാണ് പുതിയ ചുമതല. ഇതോടൊപ്പം തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി എക്സിക്യൂട്ടിവ് ഓഫിസറുടെ അധിക ചുമതലയും വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.