കൊല്ലം: വാടകവീട്ടില്‍ വില്പനക്കായി വാറ്റിയ വ്യാജ ചാരായവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ചവറ ഇടയിലേഴത്ത് വീട്ടില്‍ രാധാകൃഷ്ണന്‍പിള്ള (72), മകന് രാധേഷ് കൃഷ്ണന് (38) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, ഞായറാഴ്ച രാവിലെയാണ് പുതുക്കാട്ടെ വാടകവീട്ടിൽ പരിശോധന നടത്തിയത്. മുറിയില്‍ നിന്ന് വില്പനക്കായി സൂക്ഷിച്ച 32 ലിറ്റര്‍ വ്യാജചാരായവും നിർമിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റും കണ്ടെത്തി.
ഓണക്കാലത്ത് വ്യാജമദ്യവും മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി കൊല്ലം സിറ്റി പൊലീസ് പരിധിയിലെ സ്റ്റേഷനുകളില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം ചവറ ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഓമനകുട്ടന്‍, പ്രദീപ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ മനീഷ്, ശ്യാം, ശങ്കര്‍, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.