അഞ്ചാലുംമൂട്: ഒരിടവേളക്കുശേഷം അഞ്ചാലുംമൂട്ടിൽ വീണ്ടും ലോട്ടറി തട്ടിപ്പ്. കാൽനടയായി ലോട്ടറി വിൽക്കുന്നയാളെ കബളിപ്പിച്ച് 500 രൂപയും 40 ലോട്ടറി ടിക്കറ്റുകളും അപഹരിച്ചു. അഷ്ടമുടി സ്വദേശിയായ സോമനാണ് തട്ടിപ്പിനിരയായത്. ബുധനാഴ്ച ഉച്ചക്ക് 12ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലാണ് തട്ടിപ്പ് നടന്നത്.
കാറിലെത്തിയ രണ്ടംഗ സംഘം റോഡരികിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിവന്ന സോമനു സമീപം കാർ നിർത്തിയശേഷം സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിരവധി ടിക്കറ്റുകൾ ഏൽപിച്ചു. അതിൽ ഒരു ടിക്കറ്റിന് 2000 രൂപ സമ്മാനം ലഭിച്ചതായി ചൂണ്ടിക്കാട്ടി ബുധനാഴ്ചയിലെ 40 ടിക്കറ്റും ബാക്കി തുകയും ആവശ്യപ്പെട്ടു. തുടർന്ന് ടിക്കറ്റും 500 രൂപയും കൈക്കലാക്കി രണ്ടംഗസംഘം കാറിൽ രക്ഷപ്പെട്ടു.
സമ്മാനം ലഭിച്ചതായി കണ്ടെത്തിയ ടിക്കറ്റ് ലോട്ടറി കടയിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടു വർഷം മുമ്പ് മേഖലയിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.