അഞ്ചാലുംമൂട്: മകനുമൊത്ത് താമസിക്കുന്ന യുവതിയുടെ വീടിനു നേരെ സാമൂഹികവിരുദ്ധ ആക്രമണം നടത്തിയതായി പരാതി. വീടിെൻറ ജനൽചില്ലുകൾ അടിച്ചുതകർത്തു.
തൃക്കരുവ വടക്കേക്കര താഴത്തതിൽവീട്ടിൽ തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധുവിെൻറ വീടിനുനേരെ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു ആക്രമണം. വീട്ടിൽ സിന്ധുവും മകൻ സീതീഷും മാത്രമാണ് വീട്ടിൽ താമസം. പഞ്ചായത്തിൽ നിന്ന് അറ്റകുറ്റപ്പണിക്ക് ലഭിച്ച തുക ഉപയോഗിച്ച് വീട് പുതുക്കിപ്പണിഞ്ഞിരുന്നു. വീടിെൻറ മുന്നിലെ രണ്ട് ജനലുകളുടെയും ചില്ലുകൾ പൂർണമായും തകർത്തു. മുൻശത്തെ കതക് വെട്ടി കേടുപാട് വരുത്തി. ചില്ല് ഉടയുന്ന ശബ്്ദം കേട്ട് സിന്ധു ഉണർന്ന് ലൈറ്റ് ഇട്ടതോടെ അക്രമികൾ പിൻവാങ്ങി.
വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് സ്റ്റേഷനിൽനിന്ന് പൊലീസ് സംഘം എത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അഞ്ചാലുംമൂട് എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.