അഞ്ചാലുംമൂട്: കുപ്പണയിൽ കോൺഗ്രസ് നേതാവ് തോപ്പിൽ രവി സ്മാരക സ്തൂപം തകർക്കാൻ ശ്രമിച്ച നിലയിൽ. കുപ്പണ ക്ഷേത്രത്തിന് സമീപത്തുള്ള സ്തൂപമാണ് തകർക്കാൻ ശ്രമിച്ചത്.
ശനിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സമീപത്ത് സി.സി.ടി.വി ഉണ്ടായിരുന്നതായും എന്നാലിത് പ്രവർത്തനരഹിതമാണെന്നും വിവരമുണ്ട്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തോപ്പിൽ രവിയുടെ സ്മാരകം തകർത്താൽ നശിക്കുന്നതല്ല അദ്ദേഹത്തിെൻറ ദീപ്തമായ ഓർമകളെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു.
തകർത്ത സ്തൂപം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. കെ. സുരേഷ് ബാബു, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, ബൈജു മോഹൻ, സായി ഭാസ്കർ, കടവൂർ അജിത് കുമാർ, അനിൽകുമാർ, വില്യം ജോർജ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.