അഞ്ചാലുംമൂട്: തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചാലുംമൂട്ടിലെ രണ്ട് ഡിവിഷനുകളിൽ സി.പി.ഐ-സി.പി.എം തർക്കം മുറുകുന്നു. തൃക്കടവൂരിലും മതിലിലുമാണ് തർക്കത്തെ തുടർന്ന് സ്ഥാനാർഥി നിർണയം വൈകുന്നത്. മുന്നണി ധാരണ പ്രകാരം കടവൂർ ഡിവിഷൻ സി.പി.ഐക്ക് നൽകിയിരുന്നു. മതിലിൽ ഡിവിഷൻ സി.പി.എം സ്ഥാനാർഥി മത്സരിക്കാനുമായിരുന്നു ധാരണ. ധാരണ തെറ്റിച്ച് സി.പി.ഐ മതിലിൽ മത്സരിക്കുമെന്ന് തീരുമാനിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അഞ്ചിൽ ഒരു ഡിവിഷൻ സി.പി.ഐക്ക് നൽകിയിരുന്നു. അന്നും സി.പി.എം സ്ഥാനാർഥിെക്കതിരെ മതിലിൽ ഡിവിഷനിൽ സി.പി.ഐ സ്ഥാനാർഥിയെ മത്സരിപ്പിക്കുകയും ചെയ്തതോടെ എൽ.ഡി.എഫ് വോട്ടുകൾ വിഭജിച്ച് പോകുകയും ഇത് യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് വിട്ട് വന്നതായിരുന്നു കഴിഞ്ഞ തവണത്തെ സി.പി.എം സ്ഥാനാർഥി.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും സി.പി.ഐക്ക് കടവൂർ ഡിവിഷൻ നൽകാമെന്നായിരുന്നു ധാരണ. മതിലിൽ ഡിവിഷനിൽ സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് നിലപാടെടുത്തതോടെ സി.പി.എം പ്രാദേശിക ഘടകം എതിർപ്പുമായി രംഗത്തെത്തുകയായി രുന്നു. വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്തെങ്കിലും സ്ഥാനാർഥിയെ നിർത്താനുള്ള തീരുമാനത്തിൽ സി.പി.ഐ നേതൃത്വം ഉറച്ച് നിൽക്കുകയായിരുന്നു.
കഴിഞ്ഞ തവണയുണ്ടായതുപോലെ വിട്ടുവീഴ്ചക്ക് തയാറല്ലെന്നതാണ് സി.പി.എമ്മിെൻറ നിലപാട്. ഇതിനിടെ സി.പി.ഐ ചുമരുകളിൽ സ്വന്തം ചിഹ്നം വരയ്ക്കുകയും ചെയ്തത് സി.പി.എം പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. 14ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സി.പി.ഐ നിലപാട്. സി.പി.ഐ സ്ഥാനാർഥിയെ നിർത്തിയാൽ സി.പി.എം പിന്തുണയോടെ സ്വതന്ത്രനെ മത്സരരംഗത്തിറക്കാനാണ് ആലോചന.
മതിലിൽ ഡിവിഷൻ സീറ്റ് ഇത്തവണ വിട്ടുകൊടുക്കാമെന്ന് ആർ.എസ്.പി ധാരണയുണ്ടാക്കിയിരുന്നെങ്കിലും ഇത് നടപ്പായില്ല. ഇതിനെ തുടർന്ന് യു.ഡി.എഫ് സ്വതന്ത്രൻ ആർ.എസ്.പിെക്കതിരെ മത്സരരംഗത്തുണ്ട്. സി.പി.ഐയുടെ മതിലിലെ നിലപാടിെൻറ അടിസ്ഥാനത്തിൽ സി.പി.എം കടവൂർ ഡിവിഷനിലെ സി.പി.ഐ സ്ഥാനാർഥിയെ പിന്തുണക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. എൽ.ഡി.എഫായി മത്സരിക്കുന്നതിന് പകരം സി.പി.എം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് ആലോചിച്ചിരിക്കുകയാണ്. 15ന് സ്ഥാനാർഥിയെ പ്രഖ്യപിക്കുമെന്ന് സി.പി.എം പ്രാദേശിക ഘടകം നേതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.